മരംമുറി വൈകുന്നത് റോഡ് പ്രവര്‍ത്തിക്ക് തടസ്സമാകുന്നതായി പിഡബ്ല്യുഡി
വനം വകുപ്പിന്റെ അനുമതി ലഭിച്ചിട്ടും മരങ്ങള്‍ ലേലം ചെയ്ത് എടുത്തവര്‍ മുറിച്ചുമാറ്റിയാല്‍ മാത്രമേ റോഡ് വീതി കൂട്ടാന്‍ കഴിയുകയുള്ളൂവെന്നാണ് റോഡ് പ്രവര്‍ത്തി കരാര്‍ എടുത്ത കോണ്‍ട്രാക്ടര്‍ പറയുന്നത്.
അരീക്കോട്: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ പ്രധാന നിരത്തായ പത്തനാപുരംപള്ളി പടി റോഡ് പ്രവര്‍ത്തി നീണ്ടുപോകുന്നത് റോഡിന് ഇരുവശങ്ങളിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റാന്‍ വൈകുന്നതു കൊണ്ടെന്ന് പിഡബ്ല്യുഡി. വനം വകുപ്പിന്റെ അനുമതി ലഭിച്ചിട്ടും മരങ്ങള്‍ ലേലം ചെയ്ത് എടുത്തവര്‍ മുറിച്ചുമാറ്റിയാല്‍ മാത്രമേ റോഡ് വീതി കൂട്ടാന്‍ കഴിയുകയുള്ളൂവെന്നാണ് റോഡ് പ്രവര്‍ത്തി കരാര്‍ എടുത്ത കോണ്‍ട്രാക്ടര്‍ പറയുന്നത്.
എന്നാല്‍, സാങ്കേതിക തടസം പറഞ്ഞ് പ്രവര്‍ത്തി നീട്ടി പുതിയഫണ്ട് വകയിരുത്താനുള്ളശ്രമമാണ് ബന്ധപ്പെട്ടവര്‍ നടത്തുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. റോഡ് പ്രവര്‍ത്തി നടക്കാത്തതുമൂലം തകര്‍ന്ന റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്‌ക്കരമാണ്.
മഞ്ചേരി-കോഴിക്കോട് മെഡിക്കല്‍ കോളജ്, കെഎംസിടി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ പ്രധാന നിരത്തായതിനാല്‍ ഗതാഗത തടസം ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
പള്ളി പടി മുതല്‍ തേക്കിന്‍ ചുവട് വരെയുള്ള റോഡ് 7 മീറ്റര്‍വീതിയില്‍ ഉള്ളതും വളവുകള്‍ ഏറെയുള്ളതും അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. റോഡിന്റെ വശങ്ങളില്‍ ട്രെയിനേജ് ഇല്ലാത്തത് കാരണം മഴപെയ്താല്‍ വെള്ളം കെട്ടി നില്‍ക്കുന്നത് റോഡിന്റെ തകര്‍ച്ചക്ക് കാരണമാകുന്നു. പ്രതിവര്‍ഷം റോഡ് നവീകരണത്തിനായി ലക്ഷങ്ങള്‍ ചിലവഴിക്കുന്നതുമൂലം സര്‍ക്കാറിന് അധിക ബാധ്യതയാണെന്ന് അരീക്കാട് മേഖല റോഡ് സുരക്ഷാ സമിതി കണ്‍വീനര്‍ കെ എം സലിം പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു