ദോഹ: ഖത്തറില്‍ കൊവിഡ് കേസുകൾ കുറയുന്നു. പ്രതിദിന കേസുകൾ ശരാശരി നാന്നൂറിൽ താഴെ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കമ്മ്യൂണിറ്റി കേസുകളും യാത്രക്കാർക്കിടയിൽ കൊവിഡ് കേസുകളിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ രാജ്യത്ത് മൊത്തം 1581 രോഗികള്‍ മാത്രമാണുള്ളത് . കഴിഞ്ഞ ആറാഴ്ചകളായി കോവിഡ് പ്രതിദിന ശരാശരി കുറയുന്നതായാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.