ഖത്തറില്‍ ഇന്ന് 122 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Update: 2021-10-25 11:35 GMT

ദോഹ: ഖത്തറില്‍ ഇന്ന് 122 പേര്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചു. ഇതില്‍ 24 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 89 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,36,995. ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കൊവിഡ് മരണം 609.

1036 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 12 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു പേരെയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പുതുതായി എഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 49 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

Tags:    

Similar News