ഖത്തര്‍; വിസക്കച്ചവടത്തിനെതിരേ മുന്നറിയിപ്പുമായി അഭ്യന്തര മന്ത്രാലയം

വിസ കച്ചവടം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ 50000 റിയാല്‍ വരെ പിഴയോ ലഭിക്കാം

Update: 2021-07-08 13:02 GMT

ദോഹ: ഖത്തറില്‍ വിസ കച്ചവടത്തിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിസകള്‍ വില്‍ക്കുന്നതും വാങ്ങുന്നതും ഗുരുതരമായ കുറ്റമാണെന്നും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സര്‍ച്ച് ആന്റ് ഫോളോ അപ്പ് ഓഫീസര്‍ ഫസ്റ്റ് ലഫ്റ്റനന്റ് അഹമദ് അ്ബ്ദുല്ല സാലിം ഗുറാബ് അല്‍ മിര്‍രി പറഞ്ഞു.


വിസ കച്ചവടം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ 50000 റിയാല്‍ വരെ പിഴയോ ലഭിക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഒരു ലക്ഷം റിയാലായി ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരുടെ പാസ്‌പോര്‍ട്ട് റസിഡന്റ് പെര്‍മിറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തിരിച്ചുനല്‍കണം. ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ അനധികൃതമായി കൈവശം വെക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ 25000 റിയാല്‍ വരെ പിഴ ചുമത്തും. ഓടിപ്പോകുന്ന തൊഴിലാളികളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സര്‍ച്ച് ആന്റ്് ഫോളോ അപ്പ് ഓഫീസ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News