ഖത്തറില്‍ കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ കാലാവധി കുറച്ചു

Update: 2022-01-25 07:04 GMT

ദോഹ: ഖത്തറില്‍ കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ കാലാവധി പത്ത് ദിവസത്തില്‍ നിന്ന് ഏഴ് ദിവസമായി കുറച്ചു. മെഡിക്കല്‍ ലീവും കുറച്ചിട്ടുണ്ട്. കൊവിഡ് പോസിറ്റീവായ ഭൂരിപക്ഷം പേര്‍ക്കും ഏഴ് ദിവസത്തിനകം തന്നെ രോഗം ബേധമാകുന്നതായി കണ്ടെത്തിയതോടെയാണ് ഐസൊലേഷന്‍ കാലാവധി കുറച്ചത്.

ഏഴാം ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. ഇത് നെഗറ്റീവ് ആയാല്‍ ഇഹ്തിറാസ് ആപ്പിലും ഗ്രീന്‍ സിഗ്‌നല്‍ വരും. ആന്റിജന്‍ ടെസ്റ്റ് ഫലം പോസിറ്റീവ് ആയാല്‍ മൂന്ന് ദിവസം കൂടി ഐസൊലേഷനില്‍ തുടരണം. അതിന് ശേഷം ടെസ്റ്റ് ചെയ്യാതെ തന്നെ പുറത്തിറങ്ങാം. കോവിഡ് ബാധിച്ചവര്‍ക്കുള്ള മെഡിക്കല്‍ ലീവും ഇതോടൊപ്പം വെട്ടിച്ചുരുക്കിയിട്ടുണ്ട്. നേരത്തെ 10 ദിവസമാണ് ലീവ് അനുവദിച്ചിരുന്നത്. ഇനിമുതല്‍ എട്ടാം ദിവസം ദിവസം ജോലിക്ക് ഹാജരാകണം.

Tags:    

Similar News