ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്
സ്വകാര്യ മേഖലയുടെ പ്രവര്‍ത്തി സമയം രാവിലെ 7 മുതല്‍ രാത്രി 8 വരെയാക്കി. സ്വകാര്യ കാറുകളില്‍ രണ്ടുപേര്‍ മാത്രമേ സഞ്ചരിക്കാവൂ എന്ന നിയന്ത്രണവും നീക്കി.
ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. സ്വകാര്യ മേഖലയുടെ പ്രവര്‍ത്തി സമയം രാവിലെ 7 മുതല്‍ രാത്രി 8 വരെയാക്കി. സ്വകാര്യ കാറുകളില്‍ രണ്ടുപേര്‍ മാത്രമേ സഞ്ചരിക്കാവൂ എന്ന നിയന്ത്രണവും നീക്കി. ഇനി മുതല്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് സഞ്ചരിക്കാം. കുടുംബങ്ങള്‍ക്ക് ഈ നിയന്ത്രണം ഉണ്ടാവില്ല. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മാസ്‌ക്ക് ധരിക്കേണ്ടതില്ലെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. പുതിയ തീരുമാനങ്ങള്‍ നാളെ മുതല്‍ നടപ്പില്‍ വരും. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.