കരാറും ധാരണയുമില്ലാതെ കാബൂള്‍ വിമാനത്താവളം ഏറ്റെടുക്കില്ലെന്ന് ഖത്തര്‍

Update: 2021-09-14 17:42 GMT

ന്യൂഡല്‍ഹി: കൃത്യമായ ധാരണയും കരാറും ആലോചിച്ച് തീരുമാനിക്കാതെ കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാനാവില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി. കാബൂള്‍ വിമാനത്താവളുവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായി ധാരണയിലെത്തണം. അതുവരെയും കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി പറഞ്ഞു.

ഇതുവരെയും ഒരു ധാരണയും ഉണ്ടായിട്ടില്ലെന്നും ചര്‍ച്ച നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിലെ യുഎസ് പിന്‍മാറ്റത്തിന് കാരണക്കാരായതില്‍ പ്രധാന പങ്കുവഹിച്ചത് ഖത്തറാണ്. അതിനുശേഷം വിവിധ രാജ്യങ്ങളിലുള്ളവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെയെത്തിക്കാനും ഖത്തര്‍ വിമാനങ്ങള്‍ ഉപയോഗിച്ചു.

ഖത്തറിനെയും തുര്‍ക്കിയെയുമാണ് കാബൂള്‍ വിമാനത്താവളത്തിന്റെ ചുമതലയേല്‍പ്പിക്കാന്‍ താലിബാന്‍ ആലോചിച്ചിരുന്നത്. സുരക്ഷാച്ചുമതല തങ്ങളുടെ സൈന്യത്തിനെ ഏര്‍പ്പിക്കാനുമാണ് ആലോചന. എന്നാല്‍ ഇതില്‍ തുര്‍ക്കിക്ക് താല്‍പര്യമില്ല. തങ്ങളുടെ രാജ്യത്ത് വിദേശ സൈന്യം വേണ്ടെന്നാണ് താലിബാന്‍ നിലപാട്. എന്താതായും ഇക്കാര്യത്തില്‍ തീരുമാനമാവാതെ കാബൂള്‍ വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാവില്ല.

Tags:    

Similar News