ഖത്തര്‍ ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; മത്സരിച്ച എല്ലാ വനിതകളും പരാജയപ്പെട്ടു

Update: 2021-10-04 14:07 GMT

ദോഹ: ഖത്തര്‍ സര്‍ക്കാരിന്റെ നിയമനിര്‍മാണ ഉപദേശക സമിതിയായ ശൂറ കൗണ്‍സിലിലേക്ക് നടന്ന തിഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ വനിതാ സ്ഥാനാര്‍ത്ഥികളും തോറ്റു. 45 അംഗ സഭയായ ശൂറ കൗണ്‍സിലിലെ 30 സീറ്റുകളിലേക്കാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ് നടത്തിയത്. ഇതിലേക്ക് 26 വനിതകള്‍ മത്സരിച്ചിരുന്നു. എല്ലാവരും പരാജയപ്പെടുകയായിരുന്നു.


ഖത്തറില്‍ ആദ്യമായാണ് ശൂറ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. 30 ജില്ലകളില്‍ നിന്നായി 233 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇവരില്‍ 26 പേരാണ് വനിതകള്‍. 15 സീറ്റുകളിലെ അംഗങ്ങളെ ഖത്തര്‍ അമീര്‍ നേരിട്ട് നാമനിര്‍ദേശം ചെയ്യും. ഖത്തറില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ലാത്തതിനാല്‍ വ്യക്തിഗതമായിട്ടാണ് മത്സരിച്ചത്.

Tags:    

Similar News