മഹാരാഷ്ട്രയില്‍ നിന്നെത്തിയ കുടുംബത്തിന് വീട്ടില്‍ ക്വാറന്റൈന്‍: പയ്യോളി നഗരസഭയില്‍ വിവാദം
പയ്യോളി നഗരസഭയിലെ 25ാം ഡിവിഷനിലാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള എട്ടംഗ കടുംബം എത്തിയത്.
പയ്യോളി: മഹാരാഷ്ട്രയില്‍ നിന്നെത്തിയ എട്ടംഗ കുടുംബത്തിന് വീട്ടില്‍ ക്വാറന്റൈന്‍ ഒരുക്കുന്നതിനെ ചൊല്ലി വിവാദം. പയ്യോളി നഗരസഭയിലെ 25ാം ഡിവിഷനിലാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള എട്ടംഗ കടുംബം എത്തിയത്. പയ്യോളി നഗരസഭയുടെ നേതൃത്വത്തില്‍ ഇവരുടെ സ്വന്തം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യം ഒരുക്കി. മഹാരാഷ്ട്രയില്‍ നിന്നും കുടുംബം എത്തുമെന്ന് വിവരമറിഞ്ഞതിനെ തുടര്‍ന്ന് പരിസരവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
എന്നാല്‍ കുടുംബത്തിന് താമസിക്കാനുതകുന്ന രീതിയിലുള്ള എല്ലാ സൗകര്യവുമുള്ള വീട്ടിലാണ് ഇവര്‍ എത്തുന്നതെന്നും കുടുംബത്തിന് രോഗമുണ്ടെന്ന് സ്ഥിതീകരിക്കാത്ത സാഹചര്യത്തില്‍ നാട്ടുകര്‍ അനാവശ്യ ഭീതി സൃഷ്ടിക്കുകയാണെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. നഗരസഭയില്‍ 100 ഓളം കടുബങ്ങള്‍ സ്വന്തം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ടന്നും അവര്‍ പറഞ്ഞു. ഇന്ന് രാത്രി 8 മണിയോടെയാണ് പോലിസ് അകമ്പടിയില്‍ കുടുംബത്തെ വീട്ടില്‍ പാര്‍പ്പിച്ചത്. ഇവര്‍ എത്തിയ വാഹനം ഫയര്‍ ഫോഴ്‌സ് സംഘം അണുവിമുക്തമാക്കി.അതേ സമയം വീടിനു സമീപത്തെ ചില കടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചു