സിംഗപ്പൂര്‍ 11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി; ഇന്ത്യ പട്ടികയിലില്ല
ന്യൂഡല്‍ഹി: സിംഗപ്പൂര്‍ രാജ്യത്തിന്റെ അതിര്‍ത്തി ഭാഗികമായി തുറക്കുന്നു. പതിനൊന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് സിംഗപ്പൂരില്‍ പ്രവേശിക്കാന്‍ ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടില്ല.
യാത്രികര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്റെ രണ്ട് ഡോസും എടുക്കണം.
ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്‌സ്, സ്‌പെയിന്‍, യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, അമേരിക്ക, കാനഡ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് പൂര്‍ണ യാത്രാനുമതി നല്‍കിയിരിക്കുന്നത്. ചൈന, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. തെക്കന്‍ കൊറിയയില്‍ നിന്നുള്ളവര്‍ക്ക് നവംബര്‍ 15 മുതല്‍ പ്രവേശിക്കാം.
അനുമതി ആവശ്യമുള്ളവര്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിലോ ലുഫ്താന്‍സയിലോ യാത്ര ചെയ്യണം. ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലവും വാക്‌സിന്‍ എടുത്തതിന്റെ തെളിവും കയ്യില്‍ സൂക്ഷിക്കണം.
എങ്കിലും വാക്‌സിനേഷന്‍, സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയവ പാലിക്കണം. മൂന്നു മാസത്തേക്കോ ആറ് മാസത്തേക്കോ അത് തുടരേണ്ടിവരുമെന്ന് പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്ങ് പറഞ്ഞിരുന്നു.