കേരളാ പോലിസിന് അഭിമാന നിമിഷം; സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ സൈബര്‍ ഡോമിനെക്കുറിച്ച് ചോദ്യം
കഴിഞ്ഞ ദിവസം നടന്ന പൊതുവിജ്ഞാന പരീക്ഷയുടെ മൂന്നാം പേപ്പറിലാണ് പത്തുമാര്‍ക്കിന്റെ ചോദ്യം പ്രത്യക്ഷപ്പെട്ടത്. എന്താണ് സൈബര്‍ഡോം പ്രോജക്ട് എന്നും ഇന്ത്യയില്‍ ഇന്‍ന്റനെറ്റ് കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ഇത് എത്രമാത്രം ഉപയോഗപ്രദമാണെന്നുമായിരുന്നു ചോദ്യം.
തിരുവനന്തപുരം: കേരളാ പോലിസിന്റെ അഭിമാന പദ്ധതിയായ സൈബര്‍ ഡോം ഇക്കൊല്ലത്തെ സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷയില്‍ ഇടംപിടിച്ചു. കഴിഞ്ഞ ദിവസം നടന്ന പൊതുവിജ്ഞാന പരീക്ഷയുടെ മൂന്നാം പേപ്പറിലാണ് പത്തുമാര്‍ക്കിന്റെ ചോദ്യം പ്രത്യക്ഷപ്പെട്ടത്. എന്താണ് സൈബര്‍ഡോം പ്രോജക്ട് എന്നും ഇന്ത്യയില്‍ ഇന്‍ന്റനെറ്റ് കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ഇത് എത്രമാത്രം ഉപയോഗപ്രദമാണെന്നുമായിരുന്നു ചോദ്യം.
സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുന്നതിന് ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരുടെ സഹകരണത്തോടെ കേരളാ പോലിസ് ആരംഭിച്ച പദ്ധതിയാണ് സൈബര്‍ഡോം. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സംഘടനകള്‍, സന്നദ്ധസംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്നാണ് സൈബര്‍ഡോമിന്റെ പ്രവര്‍ത്തനം. ഫിക്കി, സെക്യൂരിറ്റി വാച്ച് ഇന്ത്യ, സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ്, സെക്യൂരിറ്റി വാച്ച് ഇന്ത്യ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ സൈബര്‍ഡോമിനെ തേടിയെത്തിയിട്ടുണ്ട്. പോലിസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രാഹം ആണ് സൈബര്‍ഡോമിന്റെ നോഡല്‍ ഓഫിസര്‍.