കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിങ്; രണ്ട് പി ജി ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

പി ജി ഡോക്ടര്‍മാരായ ജെ എച്ച് മുഹമ്മദ് സാജിദ്, ഹരിഹരന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി

Update: 2022-03-13 08:13 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ രണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. പി ജി ഡോക്ടര്‍മാരായ ജെ എച്ച് മുഹമ്മദ് സാജിദ്, ഹരിഹരന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.റാഗിങിനെ തുടര്‍ന്ന് ഓര്‍ത്തോ വിഭാഗം പിജി വിദ്യാര്‍ഥിയായ ഡോ ജിതിന്‍ ജോയ് പഠനം അവസാനിപ്പിച്ചു.

ഫെബ്രുവരി രണ്ടാം തിയതിയാണ് നടപടിക്ക് ആസ്പദമായ സംഭവം നടക്കുന്നത്.ഒന്നാം വര്‍ഷ പി ജി വിദ്യാര്‍ഥിയായ ജിതിന്‍ ജോയിയെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.മെഡിക്കല്‍ കോളജിലെ റാഗിങ് കമ്മിറ്റിക്ക് പരാതി നല്‍കുകയായിരുന്നു.രാത്രി ഉറങ്ങന്‍ പോലും അനുവദിക്കാതെ അധികസമയം വാര്‍ഡുകളില്‍ ജോലി ചെയ്യിച്ചെന്നും സീനിയര്‍ വിദ്യാര്‍ഥികള്‍ മനപൂര്‍വ്വം വൈകി വന്ന് ജോലി ഭാരം കൂട്ടിയെന്നും ജിതിന്‍ പറഞ്ഞു. വകുപ്പ് തലവനോട് പരാതിപ്പെട്ടെങ്കിലും ഇവിടെ ഇങ്ങനെ ഒക്കെയാണ് കാര്യങ്ങള്‍ എന്നുപറഞ്ഞു നടപടിയെടുത്തില്ലെന്നും ജിതിന്‍ ആരോപിച്ചു. അതിനുശേഷമാണ് പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

മറ്റൊരു കോളജില്‍ ജോയില്‍ ചെയ്തതിന് ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് പരാതി കൊടുത്തത്.പരാതിയെ തുടര്‍ന്ന് ആരോപണവിദേയരെ പ്രന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.ഹോസ്റ്റലില്‍ നിന്നും ഒഴിയണമെന്ന് ഈ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും സി ഐ കോളജ് പ്രിന്‍സിപ്പലിനോട് സംഭവത്തിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ജൂനിയര്‍ വിദ്യാര്‍ഥിയുടെ പരാതി സ്‌റ്റേഷനിലേക്ക് കൈമാറണമെന്നും സിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News