ശ്രീനഗറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്ത് രാഹുലും ഖാര്‍ഗെയും

Update: 2024-08-22 07:31 GMT
ശ്രീനഗറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്ത് രാഹുലും ഖാര്‍ഗെയും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിനിടയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മാലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വ്യാഴാഴ്ച ശ്രീനഗറിലെത്തി കശ്മീര്‍ താഴ്‌വരയിലെ പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തി. എഐസിസി അംഗങ്ങള്‍, പിസിസി അംഗങ്ങള്‍, പിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, മുന്‍ നിയമസഭാംഗങ്ങള്‍, മുന്നണി തലവന്‍മാര്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, ഡിഡിസി അംഗങ്ങള്‍, എസ്എംസി മുന്‍ കോര്‍പറേറ്റര്‍മാര്‍ എന്നിവരുമായി രാഹുലും ഖാര്‍ഗെയും സ്വകാര്യ ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് സപ്തംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് തിയ്യതികളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലിനാണ്.

Tags:    

Similar News