റായ്ബറേലിയില്‍ കൊല്ലപ്പെട്ട ദലിത് യുവാവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

Update: 2024-08-20 13:18 GMT

റായ്ബറേലി(ഉത്തര്‍പ്രദേശ്): ഈയിടെ സലൂണ്‍ പ്രദേശത്ത് വെടിയേറ്റ് മരിച്ച 22 കാരനായ ദലിത് യുവാവിന്റെ കുടുംബത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച സന്ദര്‍ശിച്ചു. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ സൂത്രധാരനെതിരേ നടപടിയെടുക്കാത്തതില്‍ പ്രദേശവാസികള്‍ രോഷാകുലരാണ്. ആഗസ്ത് 11നാണ് അര്‍ജുന്‍ പാസി എന്നയാള്‍ വെടിയേറ്റ് മരിച്ചത്. കേസില്‍ ഇതുവരെ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.

ഉച്ചയ്ക്ക് ഒന്നോടെ തൊട്ടടുത്ത അമേഠി ജില്ലയിലെ ഫുര്‍സത്ഗഞ്ച് വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി നേരെ റായ്ബറേലിയിലെ ഭുവല്‍പൂര്‍ സിസ്‌നി ഗ്രാമത്തിലേക്ക് പോയി. കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശ് ഘടകം പ്രസിഡന്റ് അജയ് റായ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ, മുതിര്‍ന്ന പാര്‍ട്ടി നേതാവ് പ്രമോദ് തിവാരി എന്നിവരും കൂടെയുണ്ടായിരുന്നു.

Tags:    

Similar News