എംപിമാര്‍ക്കായുള്ള ഒഴിഞ്ഞു കിടക്കുന്ന ബംഗ്ലാവുകളില്‍ രാഹുല്‍ഗാന്ധിയുടെ വസതിയും

തുഗ്ലക്ക് ലെയിനിലെ പന്ത്രണ്ടാം നമ്പര്‍ വീടാണ് ഒഴിഞ്ഞു കിടക്കുന്ന ബംഗ്ലാവുകളുടെ പട്ടികയില്‍ ഇടംപിടിച്ചത്.

Update: 2019-06-10 16:59 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് താമസിക്കാനായി ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ഒഴിഞ്ഞു കിടക്കുന്ന ബംഗ്ലാവുകളുടെ പട്ടികയില്‍ രാഹുല്‍ഗാന്ധി താമസിച്ചിരുന്ന വസതിയും. തുഗ്ലക്ക് ലെയിനിലെ പന്ത്രണ്ടാം നമ്പര്‍ വീടാണ് ഒഴിഞ്ഞു കിടക്കുന്ന ബംഗ്ലാവുകളുടെ പട്ടികയില്‍ ഇടംപിടിച്ചത്.

അമേത്തിയില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റിലെത്തിയ 2004 മുതല്‍ താമസിച്ചിരുന്ന വീടാണിത്. നിയുക്ത എംപിമാര്‍ക്ക് തിരഞ്ഞെടുക്കാനായാണ് ബംഗ്ലാവുകളും ഫഌറ്റുകളുമടക്കം 517 വസതികളുടെ പേര് വിവരങ്ങള്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയത്. ടൈപ്പ് 8 കാറ്റഗറിയില്‍ വരുന്ന ബംഗ്ലാവാണ് രാഹുലിന്റേത്.നിയമപ്രകാരം ഒഴിവ് വരുന്ന ബംഗ്ലാവുകള്‍ക്കായി എംപിമാര്‍ക്ക് അപേക്ഷിക്കാം.

എ.എന്‍.ഐയാണ് പുതിയ സര്‍ക്കുലറിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം സര്‍ക്കുലറിനെ കുറിച്ച് അറിയില്ലെന്ന് രാഹുല്‍ഗാന്ധിയുടെ ഓഫിസ് അറിയിച്ചു.

Tags:    

Similar News