രാഹുലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി പറമ്പില്‍

Update: 2024-11-23 10:12 GMT

പാലക്കാട്: ബിജെപിയുടെയും സിപിഎമ്മിന്റെയും വര്‍ഗീയ പ്രചാരണങ്ങളാണ് പാലക്കാട് പരാജയപ്പെട്ടതെന്ന് ഷാഫി പറമ്പില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. വടകരയിലെ കാഫിറും പാലക്കാട്ടെ പത്രപ്പരസ്യവും പരാജയപ്പെട്ടു. ഈ പാത സിപിഎം ഇനിയെങ്കിലും ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്നും ഷാഫി കൂട്ടിചേര്‍ത്തു.

'ബിജെപിയെ പാലക്കാട് നിന്നും മാറ്റാന്‍ ജനം തീരുമാനിച്ചു. പാലക്കാട്ടെ സിപിഎം-ബിജെപിയുടെ സിജെപി മുന്നണി പരാജയപ്പെട്ടുവെന്നാണ് പറയണ്ടത്. വടകരയിലെ കാഫിര്‍ വിവാദവും, പാലക്കാട്ടെ പത്ര പരസ്യവിവാദവും ഓര്‍ക്കണം. സിപിഎം വര്‍ഗീയത പറയുന്നത് നിര്‍ത്തണം' ഷാഫി പറമ്പില്‍ പറഞ്ഞു. വോട്ട് വര്‍ധിച്ച ഇടങ്ങള്‍ക്ക് ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവുകളില്ല. രാഹുലാണ് ഇവിടെ നിന്ന് ജയിക്കുക എന്ന് നേരത്തെ പറഞ്ഞിരുന്നു. അത് ജനങ്ങളുടെ സ്നേഹം കണ്ടിട്ട് പറഞ്ഞതാണ്.

പാലക്കാട് ജയിച്ചിട്ടല്ലേ ഇനി ഇങ്ങോട്ട് തിരിച്ചുവരൂ എന്നാണ് വടകരക്കാര് ചോദിച്ചത്. അവരോടുമുള്ള നന്ദി അറിയിക്കുന്നു. ജനങ്ങളാണ് രാഷ്ട്രീയത്തില്‍ വലുതെന്നും അത് എല്ലാവരും മനസിലാക്കേണ്ട കാര്യമാണെന്നും ഷാഫി വ്യക്തമാക്കി. ഞങ്ങള്‍ക്ക് വിമര്‍ശനങ്ങളോട് അസഹിഷ്ണുതയില്ല. പക്ഷേ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞുപിടിച്ച് വേട്ടയാടല്‍ നടന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.








Tags:    

Similar News