പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകള്‍ പരാജയം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എയിംസിനു പുറത്ത് റോഡുകളിലും ഫുട്പാത്തിലും സബ്വേകളിലും ചികില്‍സക്കുവേണ്ടി കാത്തിരിക്കുന്ന രോഗികളെയും അവരുടെ കുടുംബങ്ങളെയും സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു പരാമര്‍ശം.
എയിംസിന് ചുറ്റുമുള്ള റോഡുകളിലും നടപ്പാതകളിലും സബ്വേകളിലും കഴിയുന്ന രോഗികളെയും കുടുംബങ്ങളെയും കാണുകയും അദ്ദേഹം അവരുടെ പ്രശ്നങ്ങളും പരാതികളും ചോദിച്ചറിയുകയും ചെയ്തു.
ചികില്‍സ കിട്ടാന്‍ വേണ്ടി പാവപ്പെട്ടവര്‍ റോഡുകളിലും ഫുട്പാത്തിലും ഉറങ്ങാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഇതെല്ലാം സര്‍ക്കാരിന്റെ കെടു കാര്യസ്ഥതയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ യാതൊരു ഉത്തരവാദിത്തവും കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.