കൊവിഡ് മൂലം നിര്‍ത്തിവച്ച ഇളവുകള്‍ പുനസ്ഥാപിക്കില്ലെന്ന് റെയില്‍വേ മന്ത്രി
ന്യൂഡല്‍ഹി; രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി സാധാരണ സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടൊപ്പം പിന്‍വലിച്ച യാത്രാ ഇളവുകളില്‍ പലതും പുനസ്ഥാപിക്കില്ലെന്ന് റെയില്‍വേ മന്ത്രി. പാര്‍ലമെന്റില്‍ മുസ് ലിം ലീഗ് എംപി പി വി അബ്ദുള്‍ വഹാബിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് റെയില്‍വേ മന്ത്രി പിന്‍വലിച്ച ഇളവുകള്‍ പൂര്‍ണമായും പുനസ്ഥാപിക്കില്ലെന്ന് അറിയിച്ചത്.
53 വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവുകളാണ് നിര്‍ത്തിവച്ചിരുന്നത്. അതില്‍ 37 എണ്ണം പുനസ്ഥാപിക്കില്ല. സാമ്പത്തിക ബാധ്യതയാണ് റെയില്‍വേ കാരണമായി പറയുന്നത്.
നാല് വിഭാഗം ഭിന്നശേഷിക്കാര്‍, 11 വിഭാഗം ഗുരുതര രോഗികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഇളവ് ലഭിക്കും.