തീവണ്ടികളുടെ റദ്ദാക്കല്‍ :നടപടി ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് എം പി യുടെ കത്ത്
മാസങ്ങള്‍ മുന്‍പേ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രികര്‍ക്ക് വന്ന തടസം പുനപരിശോധിക്കേണ്ടതാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് ബെന്നി ബെഹനാന്‍ എം പി അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാതെ സ്വീകരിക്കുന്ന നടപടിയിലൂടെ ബുദ്ധിമുട്ടുന്നത് അരലക്ഷത്തിനടുത്ത് യാത്രികരാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു
കൊച്ചി: തുടര്‍ച്ചയായ മൂന്നുദിവസം കേരളത്തില്‍ നിന്നും രാജ്യ തലസ്ഥാനത്തേക്കുള്ള തീവണ്ടികള്‍ റദ്ദാക്കാനുള്ള റെയില്‍വേ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട്് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് ബെന്നി ബെഹനാന്‍ എം പി കത്തയച്ചു. മാസങ്ങള്‍ മുന്‍പേ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രികര്‍ക്ക് വന്ന തടസം പുനപരിശോധിക്കേണ്ടതാണ്. ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാതെ സ്വീകരിക്കുന്ന നടപടിയിലൂടെ ബുദ്ധിമുട്ടുന്നത് അരലക്ഷത്തിനടുത്ത് യാത്രികരാണ്. അതില്‍ 90% മലയാളികളാണ്. മുന്‍കൂട്ടി അറിയിക്കാതെ ഉത്തരേന്ത്യ യില്‍ നടക്കുന്ന അറ്റകുറ്റ പണിയുടെ പേരിലാണ് റെയില്‍വേ ഇത്തരത്തിലേക്കുള്ള തീരുമാനത്തിലേക്ക് നീങ്ങുന്നത്. യാത്രക്കാരെ മുഴുവന്‍ ദുരിതത്തിലാക്കി കൊണ്ടുള്ള റയില്‍വെ നടപടി പുനഃപരിശോധിച്ച് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രികരെ ബുദ്ധിമുട്ടിക്കാതെയുള്ള തീരുമാനം റെയില്‍വേ മന്ത്രാലയം കൈക്കൊള്ളണമെന്നും എം പി മന്ത്രിയോട് ആവശ്യപ്പെട്ടു