കോഴിക്കോട്: ജില്ലയില്‍ താരതമ്യേന മഴ കുറഞ്ഞതിനാല്‍ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. നിലവില്‍ ഒരു ക്യാമ്പാണ് പ്രവര്‍ത്തിക്കുന്നത്. താമരശ്ശേരി താലൂക്കില്‍ തിരുവമ്പാടി മുത്തപ്പന്‍പുഴയിലെ ക്യാംപില്‍ ഏഴ് കുടുംബങ്ങളില്‍ നിന്നായി 20 പേരാണുള്ളത്. 6 പുരുഷന്മാര്‍, 10സ്ത്രീകള്‍, 4 കുട്ടികള്‍ എന്നിവരാണ് ക്യാമ്പിലുള്ളത്.
ജില്ലയിലെ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്. വിവരങ്ങള്‍ക്ക് കോഴിക്കോട് 0495 2372966, കൊയിലാണ്ടി 0496 2620235, വടകര 0496 2522361, താമരശ്ശേരി 0495 2223088, ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം 0495 2371002. ടോള്‍ഫ്രീ നമ്പര്‍ 1077.