തിരുവനന്തപുരം: ചക്ര വാത ചുഴിയുടെ ഫലമായി അടുത്ത മൂന്ന് ദിവസത്തേക്ക് മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും (നവംബര്‍ 28)നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമാണ് സാധ്യത.
കോമറിന്‍ ഭാഗത്തും ശ്രീലങ്ക തീരത്തിനു സമീപവുമായി നിലനില്‍ക്കുന്ന ചക്രവാതചുഴി നാളെയോടെ അറബിക്കടലില്‍ പ്രവേശിച്ചേക്കും. തെക്ക് ആന്ധ്രാ തമിഴ്‌നാട് തീരത്ത് വടക്ക് കിഴക്കന്‍ കാറ്റ് ശക്തമായിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലിലായി പുതിയ ന്യൂന മര്‍ദ്ദം നാളെയോടെ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ശക്തി പ്രാപിച്ച് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥവകുപ്പ് അറിയിച്ചു.