രാജസ്ഥാന്‍ ഗവര്‍ണറുടെ പെരുമാറ്റചട്ട ലംഘനം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് കത്തയക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരണമെന്നു പറയുന്ന വീഡിയോയില്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് പ്രത്യക്ഷപ്പെട്ടുവെന്നതടക്കമുള്ള പരാതികളിലാണ് നടപടി.
ന്യൂഡല്‍ഹി: രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗിനെതിരായ പെരുമാറ്റചട്ട ലംഘന പരാതിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് കത്തയക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരണമെന്നു പറയുന്ന വീഡിയോയില്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് പ്രത്യക്ഷപ്പെട്ടുവെന്നതടക്കമുള്ള പരാതികളിലാണ് നടപടി.
ബിജെപി കാര്യവാഹകരിലൊരാളാണ് താനെന്നും വീഡിയോയില്‍ കല്യാണ്‍സിംഗ് പറഞ്ഞിരുന്നു. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ പ്രയത്‌നിക്കണമെന്ന് ബിജെപി പ്രവര്‍ത്തകരോട് സിങ് അഭ്യര്‍ഥിക്കുകയും ചെയ്്തിരുന്നു. ഗവര്‍ണറെന്ന ഔദ്യോഗിക പദവിയിലിരുന്ന് ഭരണകക്ഷിയെ പിന്തുണക്കുന്നതിലൂടെ മാതൃകാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുകയാണ് കല്യാണ്‍ സിംഗെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.