രാജസ്ഥാന്‍ റിസോര്‍ട്ടിലെ കൊലപാതകം; മോര്‍ച്ചറിക്കു മുന്നില്‍ വന്‍പ്രതിഷേധം

Update: 2022-09-25 12:58 GMT

ഋഷികേശ്: ഉത്തരാഖണ്ഡിലെ റിസോര്‍ട്ടില്‍ കൗമാരക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൃതദേഹം സൂക്ഷിച്ച മോര്‍ച്ചറിക്കു മുന്നില്‍ വലിയ പ്രതിഷേധം. പേണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പിതാവ് എത്തിയതോടെ പ്രതിഷേധം കനത്തു. 

ഉത്തരാഖണ്ഡിലെ ഹരിദ്വാറിനടുത്ത് ബിജെപി നേതാവിന്റെ മകനും റിസോര്‍ട്ടുടമയുമായ പുല്‍കിത് ആര്യയാണ് 19വയസ്സുകാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഈ കൃത്യത്തില്‍ രണ്ട് റിസോര്‍ട്ട് ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്.

പെണ്‍കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. ശ്വാസകോശത്തില്‍ വെള്ളം കയറി മുങ്ങിമരിച്ചെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. കൂടാതെ മര്‍ദ്ദനമേറ്റ പാടുമുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ചില ഉറപ്പുകള്‍ക്കു പുറത്ത് അവരതിന് സമ്മതിക്കുകയായിരുന്നു.

'അവളുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിക്കുന്നതുവരെ ഞങ്ങള്‍ അവളുടെ അന്ത്യകര്‍മങ്ങള്‍ നടത്തില്ല. താല്‍ക്കാലിക റിപോര്‍ട്ടില്‍ അവളെ മര്‍ദിക്കുകയും നദിയില്‍ തള്ളുകയും ചെയ്തുവെന്ന് പറയുന്നുണ്ട്. അന്തിമ റിപോര്‍ട്ടിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്,' പെണ്‍കുട്ടിയുടെ പിതാവ് അജയ് സിംഗ് ഭണ്ഡാരി പറഞ്ഞു.

Tags:    

Similar News