രജീന്ദര്‍ ഗോയല്‍ അന്തരിച്ചു

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമെന്ന ബഹുമതി ഇപ്പോഴും ഗോയലിനാണ്.

Update: 2020-06-22 04:59 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്ന രജീന്ദര്‍ ഗോയല്‍ അന്തരിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമെന്ന ബഹുമതി ഇപ്പോഴും ഗോയലിനാണ്. കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ചായിരുന്നു 77കാരനായ ഗോയലിന്റെ അന്ത്യം. 1957- 58 കാലഘട്ടത്തില്‍ ക്രിക്കറ്റ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഗോയല്‍ 57 ഫസ്റ്റ് ക്ലാസ് മത്സരങ്ങില്‍ നിന്നും 750 വിക്കറ്റുകള്‍ സ്വന്തമാക്കി. ഹരിയാണയ്ക്കുവേണ്ടിയും നോര്‍ത്ത് സോണിനുവേണ്ടിയുമാണ് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചത്. ബിസിസിഐയുടെ സികെ നായിഡും അവാര്‍ഡ് നേടിയിട്ടുണ്ട്. രഞ്ജി ട്രോഫി മത്സരങ്ങളില്‍നിന്നു മാത്രമായി ഗോയല്‍ 637 വിക്കറ്റുകള്‍ നേടി. രണ്ടാം സ്ഥാനത്തുള്ള എസ് വെങ്കിട്ടരാഘവനേക്കാള്‍ 107 വിക്കറ്റുകള്‍ അധികമാണ് ഇത്.

44 വയസുവരെ മത്സര രംഗത്ത് സജീവമായിരുന്നു. അഭ്യന്തര ക്രിക്കറ്റില്‍ മികച്ച നേട്ടം കാഴ്്ചവച്ചിട്ടും ദേശീയ ടീമില്‍ കളിക്കാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. ഗോയലിന്റെ വിടവാങ്ങല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ നഷ്മാണെന്ന് ബിസിസിഐ മുന്‍ പ്രസിഡന്റ് രണ്‍ബീര്‍ സിങ് മഹേന്ദ്ര പറഞ്ഞു. ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച ഇടംകൈയ്യന്‍ സ്പിന്നറാണ് അദ്ദേഹം. വിരമിച്ചശേഷം കളിയോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം ഗംഭീരമായിരുന്നെന്നും രണ്‍ബീര്‍ സിങ് വിലയിരുത്തി. 

Tags:    

Similar News