ഇടുക്കി: തൂക്കുപാലം ഹരിതാ ഫിനാന്‍സ് മനേജര്‍ രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ജസ്റ്റിസ് നാരായണകുറുപ്പ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ മുഖ്യമന്ത്രിക്ക് കമ്മീഷന്‍ റിട്ട. ജസ്റ്റിസ് നാരായണകുറുപ്പ് കൈമാറും. കഴിഞ്ഞ ഒരു വര്‍ഷമായി അന്വേഷിച്ച രാജ്കുമാര്‍ കേസിന്റെ റിപ്പോര്‍ട്ട് രാവിലെ പത്ത് മണിയോടെ കൈമാറുമെന്ന് അന്വേഷണ കമ്മീഷന്‍ പറഞ്ഞു. രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിട്ടുള്ള വീഴ്ചകള്‍, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതല്‍ നടപടി സ്വീകരിക്കണം.സാന്ദര്‍ഭികമായി ഉയര്‍ന്ന് വരുന്ന മറ്റ് വിഷയങ്ങള്‍ എന്നിവയാണ് കമ്മീഷന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി പരിശോധിച്ച് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഹരിതാ ഫിനാന്‍സ് മാനേജര്‍ രാജ്കുമാറിന്റെ മരണം പൊലീസ് കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ അവസാന ഘട്ട പരിശോധന എന്ന നിലയില്‍ നെടുങ്കണ്ടത്ത് പറഞ്ഞിരുന്നു. രാജ് കുമാറിന്റെ അറസ്റ്റിലേക്കും കസ്റ്റഡിയിലേക്കും പിന്നെ മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും വസ്തുതകളും പരിശോധിച്ചു. 2019 ജൂലൈ 21 നാണ് പീരുമേട് സബ് ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന രാജ്കുമാര്‍ മരണപ്പെട്ടത്.