ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് പദവികളില്‍ നിന്നും രമേശ് ചെന്നിത്തല രാജിവെച്ചു

രമേശ് ചെന്നിത്തലയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നും ഈ സ്ഥപനങ്ങളില്‍ ഓഡിറ്റു നടത്തുമെന്നും കെപിസിസി നേതൃത്വം അറിയിച്ചു.

Update: 2021-10-01 05:43 GMT

തിരുവനന്തപുരം: ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് പദവികളില്‍ നിന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു. കെ കരുണാകരന്‍ ഫൗണ്ടേഷന്‍ തലപ്പത്ത് നിന്നും രാജിവെച്ചു. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം സ്ഥാപനങ്ങളിലെ ഓഡിറ്റിന് ശേഷമായിരിക്കാം. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കഴിഞ്ഞ മാസം 24ന് രാജി കത്ത് നല്‍കിയിരുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ടതിന്റെ ഭാഗമല്ല രാജിയെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.

സാധാരണ കെപിസിസി പ്രസിന്റുമാരാണ് ഈ ചുമതലകള്‍ വഹിക്കുന്നത്. എന്നാല്‍ മുല്ലപ്പള്ളിയുടെ കാലത്തും രമേശ് ചെന്നിത്തലയായിരുന്നു ഈ ചുമതലകള്‍ വഹിച്ചിരുന്നത്.

ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങളില്‍ 35 കോടി രൂപയുടെ ബാധ്യതയുണ്ട്. രമേശ് ചെന്നിത്തലയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നും ഇവിടങ്ങളില്‍ ഓഡിറ്റു നടത്തുമെന്നും കെപിസിസി നേതൃത്വം അറിയിച്ചു.

Tags:    

Similar News