റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനക്രമീകരിച്ചു; രാവിലെ 8 മുതല്‍ 12 വരെയും വൈകീട്ട് 4 മുതല്‍ 7 വരെയും
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തിലും ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. രാവിലെ 8 മണി മുതല്‍ 12 മണി വരെയും വൈകീട്ട് 4 മുതല്‍ 7 മണി വരെയുമായി പുനക്രമീകരിക്കാന്‍ ഭക്ഷ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന വേനല്‍ ചൂടിന്റെ പശ്ചാത്തലത്തില്‍ എല്ലാ തൊഴില്‍ മേഖലകളിലും സമയ ക്രമീകരണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് റേഷന്‍ കടകളുടെ സമയക്രമവും മാറ്റിയത്.