തിരുവനന്തപുരം: നാളെ മാര്‍ച്ച് 27 ഞായറാഴ്ച സംസ്ഥാനത്തെ റേഷന്‍കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. മാര്‍ച്ച് 28, 29 തീയതികളില്‍ വിവിധ ട്രേഡ് യൂനിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാധാരണ ജനങ്ങള്‍ക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഈ സജ്ജീകരണം.