റേഷന്‍കടകള്‍ എ ടി എം കൗണ്ടര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളോടെ നവീകരിക്കും: മന്ത്രി ജി ആര്‍ അനില്‍
തൃശൂര്‍: സംസ്ഥാനത്തെ റേഷന്‍കടകള്‍ എ ടി എം കൗണ്ടര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളോട് കൂടി നവീകരിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി ആര്‍ അനില്‍. നവീകരിച്ച ചേര്‍പ്പ് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഏറ്റവും ഗുണമേന്‍മയുള്ള ഭക്ഷ്യ സാധനങ്ങളാണ് സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലൂടെ വില്‍പന നടത്തുന്നത്. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ വില വര്‍ധിപ്പിക്കാതെയാണ് ദീര്‍ഘകാലമായി സപ്ലൈക്കോ വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒട്ടാകെ തെരുവില്‍ കഴിയുന്നവര്‍ക്ക് ഉള്‍പ്പെടെ ഒരു ലക്ഷത്തോളം റേഷന്‍ കാര്‍ഡുകള്‍ ഉടന്‍ തന്നെ താലൂക്ക് സപ്ലൈ ഓഫീസുകള്‍ വഴി വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
സി സി മുകുന്ദന്‍ എംഎല്‍എഅധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, സപ്ലൈക്കോ എം.ഡി സഞ്ജീബ് കുമാര്‍, പട് ജോഷി, പാലക്കാട് അസി.മേഖലാ മാനേജര്‍ എ കെ സതീഷ്‌കുമാര്‍, ചാഴൂര്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ഇന്ദുലാല്‍, ജില്ലാ സപ്ലൈ ഓഫീസര്‍ പി ആര്‍ ജയചന്ദ്രന്‍, ഡിപ്പോ മാനേജര്‍ ആശ ജെ എന്നിവര്‍ പങ്കെടുത്തു.