അമിത് ഷായെ സന്ദര്‍ശിച്ചു; കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് കൊവിഡ് സമ്പര്‍ക്ക വിലക്കിലേക്ക്
ന്യൂഡല്‍ഹി: കേന്ദ്ര നിയമ കാര്യമന്ത്രി രവി ശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തിലേക്ക്. കൊവിഡ് സ്ഥിരീകരിച്ച അമിത് ഷായെ കഴിഞ്ഞ ശനിയാഴ്ച രവി ശങ്കര്‍ പ്രസാദ് സന്ദര്‍ശിച്ചിരുന്നു. അതിന് തൊട്ടടുത്ത ദിവസമാണ് അമിത് ഷാ കൊവിഡ് പോസിറ്റീവായത്. ഇതേ തുടര്‍ന്നാണ് പ്രാഥമി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രവി ശങ്കര്‍ പ്രസാദ് ക്വാറന്റീനിലേക്ക് പോകാന്‍ തീരുമാനിച്ചത്. ഔദ്യോഗിക വസതിയില്‍ തന്നെയാണ് രവിശങ്കര്‍ പ്രസാദ് ക്വാറന്റീനില്‍ കഴിയുന്നത്.
വീട്ടില്‍ നിന്നു തന്നെ ജോലി ചെയ്യാനാണ് ആലോചിക്കുന്നതെന്നും യോഗ അടക്കമുളള വ്യായാമങ്ങള്‍ ചെയ്യുന്നുണ്ടെന്നും ബാക്കി സമയം പുസ്തക വായനയും ശാസ്ത്രീയസംഗീതവും ആസ്വദിക്കുമെന്നും രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.
കൊവിഡ് സ്ഥിരീകരിച്ച അമിത് ഷാ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.