മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പുതിയ പ്രഖ്യാപനമനുസരിച്ച് റിപോ നിരക്കിലും റിവേഴ്‌സ് റിപോ നിരക്കിലും മാറ്റമില്ല. എട്ടാം തവണയാണ് വായ്പാ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നത്.
റിപോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപോ 3.35 ശതമാനവുമാണ്.
കൊവിഡ് സാഹചര്യത്തില്‍ ഇഴയുന്ന സമ്പദ്ഘടനക്ക് ഉത്തേജനം നല്‍കുന്നതിന്റെ ഭാഗമാണ് നിരക്കില്‍ മാറ്റം വരുത്താത്തിരുന്നത്. കൂടാതെ പണപ്പെരുപ്പവും കാരണമായെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന വായ്പക്ക് ചുമത്തുന്ന പലിശയാണ് റിപോ. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന കരുതല്‍ ധനത്തിന് നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപോ.