ധനമന്ത്രി രാജിവയ്ക്കണം; ആര്‍ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകള്‍ക്ക് ബോംബ് ഭീഷണി
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ), എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഫിസുകള്‍ക്ക് ബോംബ് ഭീഷണി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ഇ-മെയില്‍ വഴിയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് റിസര്‍വ് ബാങ്കിന് ഭീഷണിസന്ദേശം ലഭിച്ചതെന്ന് മുംബൈ പോലിസ് അറിയിച്ചു. മുംബൈയിലെ 11 സ്ഥലങ്ങളിലായി 11 ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാവുമെന്നാണ് ഭീഷണി. തപാലില്‍ വ്യക്തമാക്കിയിരുന്ന സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് മുംബൈ പോലിസ് അറിയിച്ചു. khilafat.india@gmail.com എന്ന ഇമെയില്‍ ഐഡിയില്‍നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ മുംബൈയിലെ എംആര്‍എ മാര്‍ഗ് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.