മാനദണ്ഡങ്ങള്‍ പാലിച്ചില്ല;ഒല ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 1.67 കോടി രൂപ പിഴ ചുമത്തി ആര്‍ബിഐ

സ്ഥാപനം നോ യുവര്‍ കസ്റ്റമര്‍ (കെവൈസി)യിലെ ചില വ്യവസ്ഥകള്‍ പാലിച്ചിട്ടില്ല

Update: 2022-07-13 08:06 GMT
ന്യൂഡല്‍ഹി:പ്രീപെയ്ഡ് പേയ്‌മെന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ഉപഭോക്തൃ മാനദണ്ഡങ്ങളും പാലിക്കാത്തതിനെ തുടര്‍ന്ന് ഒല ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന് 1.67 കോടി രൂപ പിഴ ചുമത്തി ആര്‍ബിഐ.2007ലെ പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ടിന്റെ സെക്ഷന്‍ 30 പ്രകാരം ആണ് ഒല ഫിനാന്‍ഷ്യല്‍ സര്‍വീസസിന് പിഴ ചുമത്തിയതെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

സ്ഥാപനം നോ യുവര്‍ കസ്റ്റമര്‍ (കെവൈസി)യിലെ ചില വ്യവസ്ഥകള്‍ പാലിച്ചിട്ടില്ല.ആര്‍ബിഐ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ഒല ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ആര്‍ബിഐ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.

റൈഡ്‌ഹെയ്‌ലിങ് ആപ്പായ ഓലയുടെ ഉപസ്ഥാപനമാണ് ഒല ഫിനാന്‍ഷ്യല്‍ സര്‍വീസസ്.ഇരുചക്രവാഹനങ്ങള്‍ക്കുള്ള വായ്പകള്‍, ഫോര്‍ വീലറുകള്‍ക്കുള്ള വായ്പകള്‍, വ്യക്തിഗത വായ്പകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളാണ് ഒല ഫിനാന്‍ഷ്യല്‍ സര്‍വീസസ് വാഗ്ദാനം ചെയ്യുന്നത്.

Tags:    

Similar News