സമ്പദ്ഘടനയ്ക്ക് ഉത്തേജനവുമായി ആര്‍ബിഐ; പലിശനിരക്ക് വീണ്ടും കുറച്ചു, വായ്പയില്‍ മോറട്ടോറിയം ആഗസ്റ്റ് 31 വരെ

Update: 2020-05-22 05:47 GMT

മുംബൈ: കൊവിഡ് മൂലം തകര്‍ച്ചയെ നേരിടുന്ന സമ്പദ്ഘടനയ്ക്ക് ഉത്തേജനമാകാന്‍ വീണ്ടും പലിശ നിരക്ക് കുറച്ച് ആര്‍ബിഐ. ഇത്തവണ റിപോയില്‍ 40 ബേസ് പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ റിപോ നിരക്ക് 4.4ല്‍ നിന്ന് നാല് ശതമാനായി. പലിശ നിരക്ക് കുറക്കുക വഴി വിപണിയില്‍ പണ ലഭ്യത കൂട്ടാനും സമ്പദ്ഘടനക്ക് ഉത്തജമായിതീരാനും കഴിയുമെന്നാണ് കരുതുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ദ ദാസ് പറഞ്ഞു. റിവേഴ്‌സ് റിപോയിലും മാറ്റമുണ്ട്. 40 ബേസിക് പോയിന്റ് കുറച്ച് അത് 3.35 ശതമാനമായി. 6 അംഗ മോണിറ്ററി കമ്മിറ്റില്‍ ഒന്നിനെതിരേ 5 വോട്ടുകള്‍ക്കാണ് പലിശ നിരക്ക് കുറക്കാനാള്ള തീരുമാനം എടുത്ത്.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വായ്പ തിരിച്ചടവില്‍ നല്‍കിയിരുന്ന മൂന്നു മാസത്തെ മോറട്ടോറിയം ജൂണ്‍ 1ല്‍ നിന്ന് ആഗസ്റ്റ് 31 വരെ നീട്ടി നല്‍കിയത് പ്രതിസന്ധി കുറക്കാന്‍ സഹായിച്ചേക്കും.

രാജ്യത്തെ ബാങ്കുകള്‍ക്ക് ആര്‍ബിഐ കടംനല്‍കുന്ന പണത്തിനുള്ള പലിശയാണ് റിപോ നിരക്ക്. തിരിച്ച് ആര്‍ബിഐയില്‍ സൂക്ഷിക്കുന്ന പണത്തിനുള്ള പലിശയാണ് റിവേഴ്‌സ് റിപോ. 

Tags:    

Similar News