മലയാളി യുവതി വര്‍ഷയെ തേടി വീണ്ടും അംഗീകാരം
ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, യൂറോപ്യന്‍ റെക്കോര്‍ഡ്‌സ്, ബുക്ക് ഹായ് റേഞ്ച് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് (ലണ്ടന്‍) എന്നിവയിലൂടെ ലോക ഭാഷയുടെ നെറുകയില്‍ എത്തുകയാണീ മലയാളി യുവതി.
മാള: മലയാളി യുവതി വര്‍ഷയെ തേടി വീണ്ടും അംഗീകാരം. ദിവസങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലൂടെ അംഗീകാരം ലഭിച്ച ഈ പെണ്‍കുട്ടിയെ തേടിയാണ് വീണ്ടും അംഗീകാരങ്ങള്‍ എത്തിയത്. ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, യൂറോപ്യന്‍ റെക്കോര്‍ഡ്‌സ്, ബുക്ക് ഹായ് റേഞ്ച് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് (ലണ്ടന്‍) എന്നിവയിലൂടെ ലോക ഭാഷയുടെ നെറുകയില്‍ എത്തുകയാണീ മലയാളി യുവതി.
വില്യം ഷേക്‌സ്പിയറിന്റെ കൃതികളെ അടിസ്ഥാനമാക്കിയുള്ള ആവിഷ്‌കാരത്തിനാണീ നേട്ടങ്ങള്‍ കൈവരിക്കാനായത്. കഠിനാദ്ധ്വാനത്തിലൂടെയാണ് വര്‍ഷ ഷേക്‌സ്പിയറിന്റെ എല്ലാ കൃതികളുടെയും തലക്കെട്ടുകള്‍ ഉപയോഗിച്ച് ഒരു പോര്‍ട്രേറ്റ് സൃഷ്ടിച്ചെടുത്തത്. വില്യം ഷേക്‌സ്പിയര്‍ എന്ന നാമധേയത്തെ പോയറ്റിക്കല്‍ പോട്രേറ്റ് ഓഫ് വില്യം ഷേക്‌സ്പിയര്‍ എന്ന പേരില്‍ തയ്യാറാക്കിയ രചനയാണ് വര്‍ഷയെ അംഗീകാരത്തിനര്‍ഹയാക്കിയത്. വൈപ്പന്‍കാട്ടില്‍ നാജിഹ് സുബൈറിന്റെ ഭാര്യയും മാള വടമ നാലകത്ത് സൈഫുദ്ദീന്‍ ഫെമിനാ ബീഗം ദമ്പതികളുടേ മകളുമാണ് ഈ മിടുക്കി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ വര്‍ഷ പെരുമ്പാവൂര്‍ മാര്‍ത്തോമാ കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ തൃശ്ശൂര്‍ സെന്റ് അലോഷ്യസ് കോളേജില്‍ പിഎച്ച്ഡി (ഇംഗ്ലീഷ്) ചെയ്യുന്നു.