കൊല്‍ക്കൊത്ത: ബംഗാളില്‍ കൊവിഡ് രോഗബാധ വലിയ തോതില്‍ വര്‍ധിക്കുന്നതായി റിപോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,954 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇത് .
അതേസയമം ഇന്നലെ രോഗം ബാധിച്ചവരുടെ അത്രതന്നെ രോഗമുക്തരുമുണ്ടായത് ആശ്വാസമായി. ഇന്നലെ മാത്രം 2,061 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
സംസ്ഥാനത്ത് നിലവില്‍ 86,754 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 61,023 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 23,829 പേര് വിവിധ ആശുപത്രികളിലായി ചികില്‍സയിലുണ്ട്. 1,902 പേര് മരിച്ചു.