ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഇന്ന് റെക്കോഡ് വര്‍ധന രേഖപ്പെടുത്തിയെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. 1,502 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധിതരില്‍ കേരളത്തില്‍ നിന്ന് തിരിച്ചെത്തിയവരും ഉള്‍പ്പെടും.
ബെലഗാവി, ഉഡുപ്പി ജില്ലകളില്‍ തിരിച്ചെത്തിയ രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ബംഗളുരുവില്‍ സ്ഥിതി മോശമായി തുടരുന്നുവെന്ന റിപോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. 889 പേര്‍ക്ക് ഇന്ന് ബംഗളൂരുവില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആരുടെയും ഉറവിടം വ്യക്തമല്ല. ബംഗളുരുവില്‍ നിന്ന് മറ്റു ജില്ലകളിലേക്ക് പോയവര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. എങ്കിലും മറ്റ് ജില്ലകളില്‍ 100ല്‍ താഴെ കേസുകളെ റിപോര്‍ട്ട്് ചെയ്തിട്ടുള്ളൂ.
സംസ്ഥാനത്ത് ഇന്ന് 19 കൊവിഡ് മരണങ്ങള്‍ കൂടി നടന്നു. ഇതോടെ മരണ സംഖ്യ 272ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് ബംഗളുരുവില്‍ മാത്രം 100പേരാണ് ഇതുവരെ മരിച്ചത്.
ഇന്ന് 271പേര്‍ ആശുപത്രി വിട്ടു. 8,334 പേര്‍ ചികില്‍സ തുടരുന്നു. ഇതില്‍ 5505 പേര്‍ ബംഗളൂരുവിലാണ്.