ബാബരി മസ്ജിദ് തകര്‍ത്തതിലൂടെ ചരിത്രപരമായ തെറ്റ് തിരുത്തി: കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍

അയോധ്യയില്‍ ബാബര്‍ നിര്‍മിച്ചത് പള്ളിയല്ലെന്നും വൈരുദ്ധ്യപരമായ ഒരു കെട്ടിടമാണെന്നും ജാവേദകര്‍ പറഞ്ഞു.

Update: 2021-01-25 12:36 GMT
ന്യൂഡല്‍ഹി: 1992 ഡിസംബര്‍ 6 ന് അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയതോടെ ചരിത്രപരമായ ഒരു തെറ്റ് തിരുത്തുകയാണ് ചെയ്തതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍. ഡല്‍ഹിയില്‍ രാമക്ഷേത്രത്തിന് സംഭാവന നല്‍കിയ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ബാബരി മസ്ജിദ് തകര്‍ത്തതില്‍ പങ്കുവഹിച്ചത് ഉള്‍പ്പടെ പ്രകാശ് ജാവേദ്കര്‍ വെളിപ്പെടുത്തിയത്.


അയോധ്യയില്‍ ബാബര്‍ നിര്‍മിച്ചത് പള്ളിയല്ലെന്നും വൈരുദ്ധ്യപരമായ ഒരു കെട്ടിടമാണെന്നും ജാവേദകര്‍ പറഞ്ഞു. ബാബരി മസ്ജിദ് പള്ളിയായിരുന്നില്ല. ഇവടെ ആരാധനകള്‍ നടന്നില്ലെന്നും കേന്ദ്രമന്ത്രി വാദിച്ചു. 1992 ഡിസംബര്‍ 6 ന് ചരിത്രപരമായ ഒരു തെറ്റ് അവസാനിച്ചു, 'ജാവേദ്കര്‍ പറഞ്ഞു.


ചരിത്രപരമായ തെറ്റ് തിരുത്തിയപ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നു. '1992 ഡിസംബര്‍ 6 ന് സൃഷ്ടിച്ച ചരിത്രത്തിന് ഞാന്‍ സാക്ഷിയായിരുന്നു. അക്കാലത്ത് ഞാന്‍ ഭാരതീയ ജനത മോര്‍ച്ചയ്ക്കായി ജോലി ചെയ്യുകയായിരുന്നു. ഞാന്‍ അയോദ്ധ്യയില്‍ ഒരു കര്‍സേവകനായിരുന്നു. ലക്ഷക്കണക്കിന് കര്‍സേവകര്‍ അവിടെ ഉണ്ടായിരുന്നു. അതിനു മുമ്പുള്ള രാത്രി ഞങ്ങള്‍ ഉറങ്ങി. അടുത്ത ദിവസം, ചരിത്രപരമായ ഒരു തെറ്റ് എങ്ങനെ ശരിയാക്കാമെന്ന് രാജ്യം കണ്ടു, 'ജാവേദ്കര്‍ പറഞ്ഞു. എല്ലാ രാജ്യങ്ങളും അധിനിവേശക്കാരുടെ തെളിവുകള്‍ മായ്ച്ചുകളയുന്നുവെന്നും മന്ത്രി പറഞ്ഞു, 'ഞങ്ങള്‍ ഇവിടെ സ്ഥലങ്ങളുടെ പേരുകളും മാറ്റി, അത് ഒരു രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമായി മാറുന്നു.' രാജ്യത്തെ എല്ലാ വീടുകളിലും എത്തി അയോധ്യയിലെ രാം ക്ഷേത്രം പണിയുന്നതിനായി സംഭാവന ആവശ്യപ്പെടണമെന്നും പ്രകാശ് ജാവേദ്കകര്‍ ആവശ്യപ്പെട്ടു.




Tags:    

Similar News