സുപ്രിംകോടതിക്കെതിരായ പരാമര്‍ശം: കബില്‍ സിബലിനെതിരേ അറ്റോര്‍ണി ജനറലിന് അഭിഭാഷകരുടെ പരാതി

Update: 2022-08-08 15:28 GMT

ന്യൂഡല്‍ഹി: രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ജുഡീഷ്യറിക്കെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ രണ്ട് അഭിഭാഷകര്‍ തിങ്കളാഴ്ച അറ്റോര്‍ണി ജനറലിന് അപേക്ഷ നല്‍കി.

സുപിംകോടതി ഇടക്കാലത്ത് പുറപ്പെടുവിച്ച വിധികളില്‍ തനിക്ക് പ്രതീക്ഷയില്ലെന്ന് കബില്‍ സിബല്‍ പറഞ്ഞതാണ് വിവാദമായത്. ഇതിനെ വിമര്‍ശിച്ച് ഓള്‍ ഇന്ത്യ ബാര്‍ അസോസിയേഷനും (എഐബിഎ) ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും രംഗത്തുവന്നിരുന്നു.

അഭിഭാഷകരായ വിനീത് ജിന്‍ഡാലും ശശാങ്ക് ശേഖര്‍ ഝായുമാണ് ഇന്ത്യന്‍ ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തുത്തിയെന്ന് ആരോപിച്ച് കോടതി അലക്ഷ്യവുമായി മുന്നോട്ട് പോകാന്‍ ഇന്ത്യന്‍ അറ്റോര്‍ണി ജനറലിനോട് അനുമതി തേടിയത്. മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ കബില്‍ സിബല്‍ രാജ്യസഭാ അംഗമാണ്.

ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് കബില്‍ സിബല്‍ വിവാദപരാമര്‍ശം നടത്തിയത്.

'സുപ്രീം കോടതിയില്‍ നിന്ന് നിങ്ങള്‍ക്ക് ഇളവ് ലഭിക്കുമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, അത് തെറ്റിദ്ധാരണയാണ്. സുപ്രിംകോടതിയില്‍ 50 വര്‍ഷത്തെ പ്രാക്ടീസ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഞാന്‍ ഇത് പറയുന്നത്' എന്നായിരുന്നു പരാമര്‍ശം.

Tags:    

Similar News