പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടി

Update: 2023-02-12 15:33 GMT
പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടി ലോക്‌സഭാ സെക്രട്ടേറിയറ്റ്. 2014ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമാണ് വ്യവസായി ഗൗതം അദാനിയുടെ സമ്പത്തില്‍ വന്‍തോതിലുള്ള വളര്‍ച്ചയുണ്ടായതെന്ന പരാമര്‍ശത്തിലാണ് നടപടി. ബിജെപി എംപിമാരുടെ പരാതിയിലാണ് നടപടി. ബുധനാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.

Tags:    

Similar News