കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എംബസിയില്‍ രജിസ്ട്രേഷന് ആരംഭിച്ചു
കുവൈത്ത് സിറ്റി: കൊവിഡ് 19 പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുവൈത്തിലെ ഇന്ത്യന്‍ പൗരന്മാര്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി. നിലവില്‍ ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ പുനരാരംഭിക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ലക്ഷ്യമെന്നും എംബസി അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വരുന്ന മുറക്ക് എംബസ്സിയുടെ വെബ്സൈറ്റിലും, സോഷ്യല്‍ മീഡിയയിലൂടെയും അറിയിപ്പുകള് ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
രജിസ്ട്രേഷനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ അമര്‍ത്തുക.
http://indembkwt.com/eva/