നീറ്റ് പിജി പ്രവേശന പരീക്ഷയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അപേക്ഷ അയക്കേണ്ട അവസാന തീയതി മാര്‍ച്ച് 15

Update: 2021-02-24 05:55 GMT
ന്യൂഡല്‍ഹി: നീറ്റ് പിജി പ്രവേശന പരീക്ഷയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മാര്‍ച്ച് 15 ആണ് പരീക്ഷയ്ക്കായി അപേക്ഷ സമര്‍പിക്കേണ്ട അവസാന തീയതി. ഏപ്രില്‍ 18നാണ് നീറ്റ് പി ജി 2021 പ്രവേശന പരീക്ഷ. കംപ്യൂട്ടര്‍ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ നടത്തുക. പരീക്ഷ ഫലം മെയ് 31 ന് പ്രസിദ്ധീകരിക്കും.


താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എന്‍.ബി.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://nbe.edu.in/ സന്ദര്‍ശിക്കുക. ഇന്ന് 3 മണിയോടെ ഇതിന്റെ ലിങ്ക് വെബ്‌സൈറ്റില്‍ ആക്ടിവേറ്റ് ആകും. എം ഡി/ എം എസ്/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പി ജി പരീക്ഷയെഴുതാം. മെഡികല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന പ്രൊവിഷണല്‍ അല്ലെങ്കില്‍ പെര്‍മനന്റ് എം ബി ബി എസ് സെര്‍ടിഫികറ്റുള്ളവര്‍ക്ക് നീറ്റ് പി ജി പ്രവേശന പരീക്ഷയെഴുതാം. മെഡികല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അല്ലെങ്കില്‍ സംസ്ഥാന മെഡികല്‍ കൗണ്‍സില്‍ നല്‍കുന്ന രജിസ്‌ട്രേഷന്‍ സെര്‍ടിഫികറ്റുമുണ്ടാകണം. നീറ്റ് പി ജി 2021 എഴുതുന്നവര്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ഇന്റേണ്‍ഷിപ് പൂര്‍ത്തീകരിച്ചിരിക്കണം. ജൂണ്‍ 30നോ അതിന് മുമ്‌ബോ ഇന്റേണ്‍ഷിപ് കഴിഞ്ഞവരാകണം അപേക്ഷകര്‍.




Similar News