പഞ്ചാബ് ബിജെപി നേതാവ് മനോരഞ്ജന്‍ കാലിയയുടെ വീടിന് പുറത്ത് സ്‌ഫോടനം; പ്രതിക്ക് ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി ബന്ധമെന്ന്

ന്യൂഡല്‍ഹി: പഞ്ചാബിലെ ജലന്ദറില്‍ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ മനോരഞ്ജന്‍ കാലിയയുടെ വീടിന് പുറത്ത് ഇന്ന് രാവിലെ ഉണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന് ബന്ധമെന്ന് പോലിസ്. എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകക്കേസിലെ പ്രതിക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാണ് പോലിസ് ഭാഷ്യം. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ റസ്റ്റിലായിട്ടുണ്ട്. ഇയാള്‍ക്ക് സീഷന്‍ അക്തറുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആക്രമണം നടക്കുമ്പോള്‍ വീടിനുള്ളിലായിരുന്ന കാലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.പുലര്‍ച്ചെ ഒരു മണിയോടെ കാലിയയുടെ വസതിയുടെ ഗേറ്റിന് മുന്നില്‍ ഗ്രനേഡ് ആണെന്ന് സംശയിക്കുന്ന സ്‌ഫോടകവസ്തു വീണതായി പോലിസ് പറഞ്ഞു. ഫോറന്‍സിക് സംഘത്തോടൊപ്പം പോലിസ് ഉടന്‍ സ്ഥലത്തെത്തി.