ആരാധനാലയങ്ങളിലെ നിയന്ത്രണം പുനപരിശോധിക്കണം: ജംഇയ്യത്തുല്‍ ഉലമാ-എ-ഹിന്ദ്

Update: 2020-10-07 13:01 GMT

ഓച്ചിറ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ ആരാധനാലയങ്ങളില്‍ 20 പേരെ നിജപ്പെടുത്തിയത് പുനപരിശോധിക്കണമെന്ന് ജംഇയ്യത്ത് ഉലമാ-എ-ഹിന്ദ് സംസ്ഥാന പ്രസിഡന്റ് മൗലാനാ ഹാഫിസ് പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സാമൂഹി അകലവും മാസ്‌കും ഹാന്റ് വാഷും ഉള്‍പ്പെടെയുള്ള എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചാണ് ഇതുവരെയും ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ക്ക് പങ്കെടുത്തുവന്നത്. പുതിയ നിയന്ത്രണത്തോടെ വിശ്വാസികള്‍ക്ക് മാനസിക പിരിമുറുക്കം മാറ്റാനും രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കാനുമുള്ള അവസരമാണ് നഷ്ടപ്പെട്ടത്. ആയതിനാല്‍ മുഖ്യമന്ത്രി തീരുമാനം പുനഃപരിശോധിക്കണമെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Regulation of places of worship should be reviewed: Jamiyyathul Ulama-e-Hind




Tags:    

Similar News