ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ഡോ. ഹാനി ബാബുവിനെ മോചിപ്പിക്കുക: പ്രതിഷേധവുമായി സാസ്‌കാരിക പ്രവര്‍ത്തകര്‍

Update: 2020-09-25 11:00 GMT

തിരുവനന്തപരും: എന്‍ഐഎ അറസ്റ്റ് ചെയ്ത ഡല്‍ഹി സര്‍വകലാശാലാ അധ്യാപകന്‍ ഡോ. ഹാനി ബാബുവിനെ നിരുപാധികം മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍. എന്‍ഐഎയെ ഉപയോഗിച്ച് സര്‍ക്കാര്‍ നയങ്ങളെ ചോദ്യം ചെയ്യുന്നവരെയും സ്വതന്ത്ര ബുദ്ധിജീവികളെയും ഭീഷണിയിലൂടെ നിശബ്ദരാക്കാനുള്ള ഗൂഢതന്ത്രമാണ് നടക്കുന്നത്. ഇതിനായി യുഎപിഎ പോലുള്ള ജനാധിപത്യവിരുദ്ധമായ നിയമം ചുമത്തി വ്യവസ്ഥാപിതമായ ജാമ്യം പോലും നിഷേധിച്ച് പ്രതിഷേധിക്കുന്നവരെ തടവിലിടുകയാണ്. ഇത്തരം നീക്കത്തിന്റെ ഭാഗമായി ഭീമാ കോറേഗാവ് കേസില്‍ തടവിലാകുന്ന പന്ത്രണ്ടാമത്തെ ബുദ്ധിജീവിയാണ് ഡോ. ഹാനി ബാബുവെന്നും അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ബി ആര്‍ പി ഭാസ്‌ക്കര്‍, അജിത കെ, ഡോ. പി കെ പോക്കര്‍, കെ.ഇ.എന്‍ തുടങ്ങി നിരവധി പ്രമുഖരാണ് മോചിപ്പിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

ജൂലൈ 29ന് വൈകുന്നേരം 5മണിക്കാണ് ഡോ. ഹാനി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. അതിനു ഏതാനും ദിവസം മുമ്പ് തന്നെ അദ്ദേഹത്തെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.

ഡല്‍ഹി സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലെ അധ്യാപകനും അറിയപ്പെടുന്ന നിയമ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമാണ് ഹാനിബാബു. 

2019 സപ്റ്റംബറിലാണ് അറസ്റ്റുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങുന്നത്. 2019 സെപ്തംബര്‍ 10ന് ഉത്തര്‍പ്രദേശ് പോലിസിന്റെ അകമ്പടിയോടെ പൂനാ പൊലിസ് അദ്ദേഹം താമസിക്കുന്ന നോയ്ഡയില്‍ എത്തി. അവര്‍ അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തു. ലാപ്‌ടോപ്പ്, മൊബൈല്‍ഫോണ്‍, പെന്‍െ്രെഡവ് തുടങ്ങിയവയ്ക്കു പുറമേ അധ്യാപനത്തിന് ഉപയോഗിക്കുന്ന നോട്ട്‌സും വിദ്യാര്‍ത്ഥികളുടെ പഠന പ്രബന്ധങ്ങളും പൊലിസ് പിടിച്ചെടുത്തു.

കമ്പ്യൂട്ടറില്‍ നിന്ന് ലഭിച്ചെന്ന് പറയപ്പെടുന്ന ' തെളിവുകളെ ' കുറിച്ച് ചോദ്യം ചെയ്യാനും ഒരു സാക്ഷി എന്ന നിലയില്‍ മൊഴി രേഖപ്പെടുത്താനുമായി ഡോ. ഹാനി ബാബുവിനോട് മുംബൈയിലെത്താന്‍ ആവശ്യപ്പെട്ടു. തനിക്ക് ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമില്ല എന്ന അദ്ദേഹത്തിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥര്‍ പരിഗണിച്ചില്ല. ഒടുവില്‍ ജൂലൈ 24ന് മുംബൈയിലെ എന്‍ഐഎ ഓഫിസിലെത്തി. അവര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും കള്ള മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഒടുവില്‍ ജൂലൈ 29ന് വൈകുന്നേരം 5മണിക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി പ്രഖ്യാപിച്ചു. അന്നു മുതല്‍ ഹാനി ബാബു അവരുടെ കസ്റ്റഡിയിലാണ്. അതിനു ശേഷം ആഗസ്റ്റ് മാസം 3ന് വീണ്ടും ഡോ. ഹാനി ബാബുവിന്റെ ഡല്‍ഹിയിലെ ഫ്‌ലാറ്റില്‍ റെയ്ഡ് ന

ച്ചിയിരുന്നു. യുഎപിഎ അനുസരിച്ചും ഐപിസിയുെട വിവിധ വകുപ്പുകള്‍ ഉപയോഗിച്ചുമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഡോ. ആസാദ്, സുനില്‍ പി ഇളയിടം, കെ .പി രാമനുണ്ണി, കെ .ടി കുഞ്ഞിക്കണ്ണന്‍, ഡോ.എം സി അബ്ദുല്‍ നാസര്‍, ഡോ. വി അബ്ദുല്‍ ലത്തീഫ്, ഗുലാബ് ജാന്‍, ദീപക് നാരായണന്‍, ഷുഹൈബ്, അസീസ് തരുവണ തുടങ്ങിയവരാണ് ഒപ്പുവച്ച മറ്റ് പ്രമുഖര്‍.

Tags:    

Similar News