ട്രൈബല്‍ സര്‍വകലാശാലയുടെ വയനാട് സെന്റര്‍ നിര്‍ത്തലാക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് രമ്യ ഹരിദാസ്

Update: 2020-04-28 11:39 GMT

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ െ്രെടബല്‍ സര്‍വകലാശാലയുടെ കേരളത്തിലെ ഏക പരീക്ഷാകേന്ദ്രമായ വയനാട് സെന്റര്‍ നിര്‍ത്തലാക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് രമ്യ ഹരിദാസ് എം പി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

ആദിവാസി ഗോത്രവിഭാഗത്തില്‍ പെടുന്ന കുട്ടികളുടെ ഉന്നമനത്തിനും ഗവേഷണത്തിനുമായി സ്ഥാപിച്ചിട്ടുള്ള സര്‍വകലാശാലയില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നവരില്‍ ഇന്ത്യയില്‍ തന്നെ രണ്ടാം സ്ഥാനത്തുള്ള കേരളത്തിലെ വയനാട് പരീക്ഷാകേന്ദ്രം നിര്‍ത്തലാക്കിയത് അങ്ങേയറ്റം അപലപനീയമാണെന്നും കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്ന ഈ വര്‍ഷത്തില്‍ തന്നെ നിലവിലുള്ള പരീക്ഷാകേന്ദ്രം തന്നെ അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി ആദിവാസി ഗോത്രവര്‍ഗക്കാരോടുള്ള വെല്ലുവിളിയാണെന്നും കേരളത്തിലെ ഏക പരീക്ഷാകേന്ദ്രമായ വയനാട് പുനഃസ്ഥാപിക്കുന്നതിനാവശ്യമായ നടപടി ഉടന്‍ ഉണ്ടാകണമെന്നും കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രിക്കയച്ച കത്തില്‍ ആവശ്യപെട്ടു. 

Tags:    

Similar News