കുടിയേറ്റക്കാരെ തിരിച്ചയക്കല്‍: പാകിസ്താനും ബോസ്‌നിയയും കരാര്‍ ഒപ്പിട്ടു

സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ ഒഴികെ നാടുകടത്തേണ്ട 9,000 മുതല്‍ 10,000 വരെ അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കാന്‍ ബോസ്‌നിയയുടെ വിദേശകാര്യകാര്യ സേവനമായ എസ്എഫ്എയോട് മന്ത്രി ഫഹ്റുദിന്‍ റഡാന്‍സിക് ഉത്തരവിട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്.

Update: 2020-11-06 16:36 GMT

ഇസ്‌ലാമാബാദ്: ബോസ്‌നിയയില്‍ നിയമവിരുദ്ധമായി താമസിക്കുന്ന പാകിസ്താന്‍ പൗരന്മാരെ തിരിച്ചയക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിട്ടു. പാകിസ്താന്‍ ആഭ്യന്തരമന്ത്രി ഇജാസ് അഹമ്മദ് ഷായും ബോസ്‌നിയന്‍ സുരക്ഷാ മന്ത്രി സെല്‍മോ സിക്കോട്ടികും തമ്മിലാണ് കരാറിലും അനുബന്ധ ഉടമ്പടിയിലും ഒപ്പുവച്ചത്. ബോസ്‌നിയയിലെ പാകിസ്താന്‍ കുടിയേറ്റക്കാരുടെ പ്രശ്നം നേരത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. നിയമവിരുദ്ധമായ കുടിയേറ്റ വിഷയത്തില്‍ സരജേവോയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പാകിസ്താന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് മുന്‍ ബോസ്‌നിയന്‍ സുരക്ഷാ മന്ത്രി ഫഹ്റുദിന്‍ റഡാന്‍സിക് കുറ്റപ്പെടുത്തിയിരുന്നു.

സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ ഒഴികെ നാടുകടത്തേണ്ട 9,000 മുതല്‍ 10,000 വരെ അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കാന്‍ ബോസ്‌നിയയുടെ വിദേശകാര്യകാര്യ സേവനമായ എസ്എഫ്എയോട് മന്ത്രി ഫഹ്റുദിന്‍ റഡാന്‍സിക് ഉത്തരവിട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. പാക്കിസ്താനില്‍ നിന്നുള്ള മൂവായിരത്തോളം അനധികൃത കുടിയേറ്റക്കാര്‍ ബോസ്‌നിയയിലുണ്ടെന്നും വിഷയത്തില്‍ പാകിസ്താന്‍ എംബസി സഹകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Tags:    

Similar News