ബോസ്‌നിയയെ യൂറോപ്പ്യന്‍ യൂനിയനില്‍ ഉള്‍പ്പെടുത്തല്‍; ഹംഗേറിയന്‍ പ്രധാനമന്ത്രിയുടെ വംശീയ അധിക്ഷേപത്തിനെതിരേ പണ്ഡിതരും നേതാക്കളും
'ബോസ്‌നിയയെ സംബന്ധിച്ച പ്രതിസന്ധി എന്തെന്നുവെച്ചാല്‍, രണ്ട് കോടി മുസ്‌ലിംകളുള്ള ഒരു രാജ്യത്തെ എങ്ങനെയാണ് കൂടെക്കൂട്ടുക എന്നതാണ്.' എന്നാണ് ഇയാള്‍ ട്വീറ്റിറില്‍ എഴുതിയിരിക്കുന്നത്
സാരയോവ: ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ വംശീയ അധിക്ഷേപത്തെ ബോസ്‌നിയന്‍ നേതാക്കളും പണ്ഡിതന്മാരും അപലപിച്ചു. ബോസ്‌നിയ- ഹെര്‍സിഗോവിനയെ യൂറോപ്പ്യന്‍ യൂനിയനിലേക്ക് ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചാണ് ഹേഗേറിയന്‍ പ്രധാനമന്ത്രി വംശീയ പരാമര്‍ശം നടത്തിയത്. ബോസിനിയയിലെ മുസ്‌ലിം ജനസംഖ്യാതോത്ത് യൂറോപ്പ്യന്‍ യൂനിയന് ഒരു ബാധ്യതയാകുമെന്ന തരത്തിലാണ് അദ്ദേഹം പ്രസ്ഥാവന നടത്തിയത്. വിക്ടര്‍ ഓര്‍ബാന്റെ വക്താവ് സോല്‍ത്താന്‍ കോവാക്‌സ് ആണ് വിവാദ പരാമര്‍ശം ട്വീറ്റ് ചെയ്തിരിക്കുന്നത്.'ബോസ്‌നിയയെ സംബന്ധിച്ച പ്രതിസന്ധി എന്തെന്നുവെച്ചാല്‍, രണ്ട് കോടി മുസ്‌ലിംകളുള്ള ഒരു രാജ്യത്തെ എങ്ങനെയാണ് കൂടെക്കൂട്ടുക എന്നതാണ്.' എന്നാണ് ഇയാള്‍ ട്വീറ്റിറില്‍ എഴുതിയിരിക്കുന്നത്.
ബുഡാപെസ്റ്റില്‍ നടത്തിയ സുധീര്‍ഘമായ പ്രസംഗത്തിനിടെയാണ് ഒര്‍ബാന്‍ ഇങ്ങനെ ഒരു കാര്യം സൂചിപ്പിച്ചത്. ബോസ്‌നിയയെ യൂറോപ്പ്യന്‍ യൂനിയനില്‍ എടുക്കുന്നതിനെ ഹംഗറി പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് മില്ല്യണ്‍ മുസ്‌ലിംകളുള്ള രാജ്യമാണ് ബോസിനിയ എന്നത് അവരെ ആശങ്കപ്പെടുത്തുന്നതാണ് എന്ന തരത്തിലായിരുന്നു പ്രസംഗത്തിലെ പരാമര്‍ശം. ഒര്‍ബാന്റെ പ്രസ്താവനയ്‌ക്കെതിരെ ബോസ്‌നിയന്‍ സംഘടനകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. അടുത്തമാസം ബോസ്‌നിയന്‍ തലസ്ഥാനമായ സാരയോവയില്‍ ഓര്‍ബന്‍ നടത്താനിരുന്ന ഔദ്യോഗിക സന്ദര്‍ശനം നിരോധിക്കണമെന്ന് ആവശ്യമുയര്‍ന്നിരിക്കുകയാണ്. ഓര്‍ബാന്റെ പ്രസ്താവന് വശീയവും വര്‍ഗ്ഗവെറിപൂണ്ട ഇസ്‌ലാം വിരോധവുമാണെന്ന് ബോസ്‌നിയന്‍ ഗ്രാന്റ് മുഫ്തി ഹുസൈന്‍ കാവസോവിച്ച് ആരോപിച്ചു.