റിപബ്ലിക് ദിനാഘോഷം: തലസ്ഥാനത്തെ ചടങ്ങില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും പങ്കെടുക്കും

Update: 2021-01-21 13:16 GMT

തിരുവനന്തപുരം: ഈ വര്‍ഷത്തെ റിപബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സേനാ വിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും അഭിവാദ്യം സ്വീകരിക്കും.

ജില്ലാ ആസ്ഥാനങ്ങളില്‍ മറ്റ് മന്ത്രിമാര്‍ക്കാണ് ചുമതല കൊല്ലം ജെ. മേഴ്‌സിക്കുട്ടിയമ്മ, പത്തനംതിട്ട കെ. രാജു, ആലപ്പുഴ ജി. സുധാകരന്‍, കോട്ടയം പി. തിലോത്തമന്‍, ഇടുക്കി എം.എം. മണി, എറണാകുളം എ.സി. മൊയ്തീന്‍, തൃശ്ശുര്‍ അഡ്വ. വി.എസ്. സുനില്‍കുമാര്‍, പാലക്കാട് കെ. കൃഷ്ണന്‍കുട്ടി, മലപ്പുറം ഡോ. കെ.ടി ജലീല്‍, കോഴിക്കോട് ടി.പി. രാമകൃഷ്ണന്‍, വയനാട് രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ ഇ.പി. ജയരാജന്‍, കാസര്‍കോഡ് ഇ. ചന്ദ്രശേഖരന്‍ തുടങ്ങിയവരായിരിക്കും അഭിവാദ്യം സ്വീകരിക്കുക. 


Tags:    

Similar News