വിരമിക്കുന്ന ദിവസം മാതൃകയായി പോലിസ് ഉദ്യോഗസ്ഥന്‍;ഉപഹാരമായി കിട്ടിയ സ്വര്‍ണ്ണ മോതിരം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

ആലുവ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും വിരമിക്കുന്ന സബ് ഇന്‍സ്പക്ടര്‍ കെ സി സിറിയക്കാണ് ഉപഹാരമായി തനിക്ക് കിട്ടിയ സ്വര്‍ണ്ണ മോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായത്

Update: 2021-05-31 09:33 GMT
വിരമിക്കുന്ന ദിവസം മാതൃകയായി പോലിസ് ഉദ്യോഗസ്ഥന്‍;ഉപഹാരമായി കിട്ടിയ സ്വര്‍ണ്ണ മോതിരം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

കൊച്ചി: വിരമിക്കുന്ന ദിവസം മാതൃകയായി പോലിസുദ്യോഗസ്ഥന്‍.ആലുവ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും വിരമിക്കുന്ന സബ് ഇന്‍സ്പക്ടര്‍ കെ സി സിറിയക്കാണ് ഉപഹാരമായി തനിക്ക് കിട്ടിയ സ്വര്‍ണ്ണ മോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായത്.

ആലുവയില്‍ ജില്ലാ പോലിസ് ആസ്ഥാനത്തെത്തി കെ സി സിറിയക്ക് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിനാണ് മോതിരം കൈമാറിയത്. മുപ്പത്തിയൊന്ന് വര്‍ഷത്തെ സര്‍വ്വീസിനു ശേഷമാണ് മെയ് 31 ന് സര്‍വ്വീസില്‍ നിന്നും സിറിയക്ക് വിരമിച്ചത്.

ഉപഹാരമായി കിട്ടിയ മോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ പോലീസുദ്യോഗസ്ഥനെ എസ് പി കെ. കാര്‍ത്തിക്ക് അഭിനന്ദിച്ചു. ഇരുപത്തിയൊന്ന് പോലിസ് ഉദ്യോഗസ്ഥരാണ് എറണാകുളം റൂറല്‍ ജില്ലയില്‍ നിന്ന് 31 ന് വിരമിച്ചത്.

Tags:    

Similar News